ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

0

 ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. ക്രഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും അക്കാദമികനും മുന്‍ സിഇഎ കെ വി സുബ്രഹ്‌മണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഡോ. വി അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്. 2019 മുതല്‍ 2021 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാര്‍ട്ട് ടൈം അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവുമാണ് അദ്ദേഹം. എഴുത്തുകാരന്‍, അധ്യാപകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ സങ്കീര്‍ണഘട്ടത്തിലാണ് പുതിയ നിയമനം. കോവിഡ് 19 പകര്‍ച്ചവ്യാധി കാലത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

You might also like