തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിക്ക് സര്‍വ്വീസുമായി എമിറേ‌റ്റ്സ്.

0

ദുബായ്: കൊവിഡ് മൂലം ജോലി നഷ്‌ടമായതോ, മ‌റ്റ് കാരണങ്ങളാലോ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ദുബായിലെ ഔദ്യോഗിക വിമാന കമ്ബനി എമിറേ‌റ്റ്സ് സര്‍വീസുകള്‍ നടത്തുന്നു. ഈ സര്‍വീസുകളില്‍ ഇന്ത്യയിലുള‌ള യു.എ.ഇ പൗരന്മാര്‍ക്ക് തിരികെ മാതൃരാജ്യത്തേക്കും യാത്ര ചെയ്യാം.

ബംഗളുരു, തിരുവനന്തപുരം, ഡല്‍ഹി, മുംബയ്,കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ബംഗളുരുവിലേക്ക് 21,23,25,28,30 എന്നീ തീയതികളിലും കൊച്ചിയിലേക്ക് ഓഗസ്‌റ്റ് 20,22,24,27,29,31 എന്നീ തീയതികളിലും ഡല്‍ഹി, മുംബയ് എന്നിവിടങ്ങളിലേക്ക് ഓഗസ്‌റ്റ് 31 വരെ ദിവസവും തിരുവനന്തപുരത്തേക്ക് ഓഗസ്‌റ്റ് 26നും സര്‍വീസുകളുണ്ടാകും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാകും ഈ വിമാനങ്ങളില്‍ പ്രവേശനം എന്ന് എമിറേ‌റ്റ്സ് അധികൃതര്‍ അറിയിച്ചു.

You might also like