യുദ്ധം തുടരുന്നു;സമാധാന ചർച്ച തുടരും; മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാൻ തീരുമാനം

0

യുക്രെയ്ൻ: പതിമൂന്നാം ദിവസവും റഷ്യ(russia) യുക്രെയ്ന്(ukraine) മേലുള്ള യുദ്ധം തുടരുകയാണ്. ആക്രമണത്തിൽ ഒരിഞ്ച് വീഴ്ചക്ക് റഷ്യ തയാറായിട്ടില്ല. അതേസമയം യുക്രെയ്ൻ റഷ്യ സമാധാന ചർച്ച(peace talk) ഇനിയും തുടരും. മാനുഷിക ഇടനാളി വഴിയുള്ള ഒഴിപ്പിക്കലും തുടരും.ഇതിനിടെ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ‘വ്യാജ’ വാർത്തകൾ ചെറുക്കാനെന്ന പേരിൽ അമേരിക്കൻ സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റ‌റിന് നിയന്ത്രണങ്ങളും. എന്നാൽ റഷ്യയിലെ എറ്റവും ജനപ്രിയമായ സമൂഹ മാധ്യമം ഇത് രണ്ടുമല്ല, അത് വി കോണ്ടാക്ട് ആണ്.

You might also like