കുവൈത്തിൽ ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കം ചെയ്യും

0

കുവൈത്തിൽ ശൈത്യകാല തമ്പുകൾ മാർച്ച് 15 മുതൽ നീക്കം ചെയ്‌തു തുടങ്ങും. ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ഫീൽഡ് ടീമുകളെ നിയോഗിച്ചു എല്ലാ ക്യാമ്പിംഗ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.  ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനും ഭൂമി വൃത്തിയാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സ്പ്രിങ് ക്യാമ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ  യോഗത്തിലാണ് അഞ്ച് ഫീൽഡ് ടീമുകളെ ചുമതലപ്പെടുത്തിയത്. ക്യാമ്പ് ഒഴിയുന്നതിന് മുമ്പ് സൈറ്റുകൾ വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഫീൽഡ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You might also like