കെ റെയിൽ കല്ലിടുന്നത് ആരാണെന്ന് വ്യക്തമല്ല; വി.ഡി സതീശൻ
തിരുവനന്തപുരം: കെ റെയിൽ കല്ലിടുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാവരും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. ആരാണ് കല്ലിടുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ദുരൂഹത തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ബഫർ സോണിനെ സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. പദ്ധതി ചെലവിലും അവ്യക്തത നില നിൽക്കുന്നുണ്ട്. ഡാറ്റാ കൃത്രിമം ആണ് ഇവിടെ നടന്നിരിക്കുന്നത്. നുണയ്ക്ക് മീതെ നുണ പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. വകുപ്പുകളും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല. ആർക്കും ധാരണയില്ലാത്ത പദ്ധതിയായി കെ റെയിൽ മാറി. പൊലീസിന്റെ വിരട്ടൽ വേണ്ട. സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട. കല്ലിടൽ തുടങ്ങിയാൽ പിഴുതെറിയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.