കേസുകൾ കുറയുന്നു, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാൾ

0

പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു. രാത്രി കർഫ്യൂവും വാഹന നിയന്ത്രണവും നീക്കി. പുതിയ കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവ്. എന്നാൽ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ മഹാരാഷ്ട്രയിലും നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചിരുന്നുമഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്..

You might also like