യു.എ.ഇയിൽ വീണ്ടും ആയിരത്തിലധികം പേർക്ക് രോഗബാധ; 1,769 പേർക്ക് രോഗമുക്തി

0

ദുബായ്: യു.എ.ഇയിൽ വീണ്ടും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് യു.എ.ഇയിൽ 1,089 പേർക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് 1769 രോഗമുക്തി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കണക്കുകൾ വന്നതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,02,929 ആയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,000 പരിശോധനകളാണ് നടത്തിയത്. ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 438 ആയി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 93,479 ആയിരിക്കുകയാണ്. നിലവിൽ 9,012 സജീവ കേസുകളാണ് യു.എ.ഇയിലുള്ളത്.

കഴിഞ്ഞദിവസം, തങ്ങളുടെ ജനസംഖ്യയേക്കാൾ അധികം കൊവിഡ് പരിശോധന നടത്തി എന്ന പ്രത്യേകത യു.എ.ഇക്ക് സ്വന്തമായിരുന്നു. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. അബുദാബിയിൽ ഇന്ന് 1,252 പിഴ ശിക്ഷകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇത്രയധികം ശിക്ഷാവിധികൾ തീരുമാനിച്ചിരിക്കുന്നത്.

ഭരണകൂടം പറഞ്ഞിരിക്കുന്ന പരമാവധി പരിധിക്കപ്പുറം ഒത്തുചേരലുകൾ, പാർട്ടികൾ, സ്വകാര്യ, പൊതു സ്ഥലങ്ങളിലെ യോഗങ്ങൾ, മറ്റ് തരത്തിലുള്ള ആഘോഷങ്ങൾ എന്നിവയും ശാരീരിക അകലം പാലിക്കാതിരിക്കുന്നതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിഴ ശിക്ഷ നൽകുന്നത്.

You might also like