ബിറ്റോ ജോജിക്ക് സുവർണ്ണ നേട്ടം

0

ഐ. പി.സി കാണിച്ചുകുളം സഭയിലെ അംഗവും ജോജി – സോണി ദമ്പതികളുടെ മകനുമായ ബിറ്റോ ജോജി സംസ്ഥാന യൂത്ത് അത് ലെറ്റിക്ക് മീറ്റിൽ ട്രിപ്പിൽ ജംപിൽ സ്വർണ്ണമണിഞ്ഞു.

കോട്ടയം ജില്ലയിലെ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂളിലെ പ്ലസ്റ്റൂ കൊമേഴ്സ് വിദ്യാർഥിയാണ്‌ ബിറ്റോ. അണ്ടർ-18 വി ഭാഗത്തിൽ മത്സരിച്ച ബിറ്റോ 13.97 മീറ്ററാണു ചാടിയത്. അഞ്ചാമത്തെ ശ്രമത്തിലാണു ബിറ്റോ മികച്ച ദൂരം താണ്ടിയത്. കഴിഞ്ഞ വർഷം ഇതേയിനത്തിൽ ബിറ്റോ സ്വർണം നേടിയിരുന്നു.

മാമ്മൂട് തടത്തിപ്പറമ്പിൽ ജോജി ഏബ്രഹാമിന്റെയും സോണിയയുടെയും മകനും ഐപിസി കണിച്ചുകുളം ഹെബ്രോൻ സഭാംഗവുമാണ് ബിറ്റോ ജോജി. പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. സഹോദരി ഏഴാം ക്ലാസ് വിദ്യാർഥിനി ജെനി ജോജി.

സ്കൂളിലെ കായികാധ്യാപകൻ രാജീവ് ടി. ഏബ്രഹാ മിന്റെ പരിശീലന മികവാണു ബിറ്റോ ജോജിക്കു തുണയായത്. രാവിലെയും വൈകുന്നേരവുമാണു സ്കൂളിൽ പരിശീലനം നടക്കുന്നത്.

You might also like