കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും

0

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്.

ഈ വർഷം ജനുവരിയിലാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. അന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റീ കാർപറ്റിങ് ജോലികൾ നേരത്തെ പൂർത്തിയായിരുന്നെങ്കിലും വിമാന സർവീസുകൾ പൂർണതോതിലായിരുന്നില്ല. നാളെ മുതൽ 24 മണിക്കൂറും കരിപ്പൂരിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തും.

ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപക്കാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ചെയ്തത്. റൺവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈനിൽ ലൈറ്റ് സ്ഥാപിക്കൽ, റൺവേയുടെ ഇരുവശങ്ങളും ബലപെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെയ്തത്. നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സർവീസ് നടത്തും. എന്നാൽ, വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കണമെങ്കിൽ റൺവേയുടെ നീളം വർധിപ്പിക്കണം. റൺവേ നവീകരണത്തിനുള്ള പണികളും ഉടൻ ആരംഭിക്കും.

You might also like