മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ബ്ലസൻ ജോർജ്ജ്.

0

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ബ്ലസൻ ജോർജ്ജ്. ആധുനിക ശാസ്ത്രസങ്കേതമായ മെഷിൻ ലേർണിംഗിനെ അധികരിച്ചുള്ള പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത്.

വിഖ്യാതമായ നേച്ചർ ഗ്രുപ്പ് ജേർണലിൽ പ്രസിദ്ധികരിച്ച ഗവേഷണഫലം ഏറെ പ്രശംസ നേടിയതാണ്. കോട്ടയം സി.എം.എസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ബ്ലസൻ ജോർജ്ജ്, പത്തനംതിട്ട വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭംഗമാണ്. നടുവിലേമുറിയിൽ ഇവാ. ഇ.എം. ജോർജ്ജ് – മറിയാമ്മ ജോർജ്ജ് ദമ്പതികളുടെ മകനാണ് ബ്ലസൻ.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂൾ സ്റ്റേറ്റ് സെക്രട്ടറി, ICPF ഗവേണിങ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ച ബ്ലസൻ ജോർജ്ജ് മികച്ച സംഘാടകനും യുവജന പ്രഭാഷകനുമാണ്. ഭാര്യ: സജിനി ജെയിംസ് (അസോസിയേറ്റ് പ്രഫസർ , മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, പത്തനംതിട്ട )

You might also like