ഗാസയിൽ തുടരുന്ന പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ; വിജയിക്കും വരെ പോരാടുമെന്ന് ബെഞ്ചമിൻ നെതന്യാഹു

0

ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയമാണ്. പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യം ആണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്. ”വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും”- എന്നും അദ്ദേഹം പറഞ്ഞു.

You might also like