യു.കെ.യിൽ കെയറർ വിസ ലഭിക്കുന്നവരുടെ ആശ്രിതവിസ നിർത്തലാക്കുന്നു

0

കുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടൺ സർക്കാർ. കുടുംബ വിസ ലഭിക്കുന്നതിനുള്ള വരുമാന പരിധിയും കൂട്ടി. യു.കെ. യിലേക്ക് കുടിയേറുന്ന മലയാളി ഉൾപ്പടെയുള്ള ആയിരക്കണക്ക് ആൾക്കാരുടെ പ്രതീക്ഷകൾക്കാണ് ഈ നിയമത്തിലൂടെ മങ്ങലേൽക്കുന്നത്.

അടുത്ത ഏപ്രിൽ മാസം മുതൽ ഹെൽത്ത് & കെയർ വിസയിൽ എത്തുന്ന ജോലിക്കാർക്ക് പങ്കാളികളെയോ, മക്കളെയോ ആശ്രിത വിസയിൽ യു. കെ. യിലേക്ക് കൊണ്ടുപോകുവാൻ പറ്റില്ല. വിദ്യാർത്ഥികൾക്കുള്ള വിസയുടെ കർശന നിയന്ത്രണത്തിനുശേഷമാണ് ഈ പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്. ഹോം സെക്രട്ടറി പാർലമെന്റിൽ ഇന്നലെ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമങ്ങൾ യു. കെ. യിലേക്കുള്ള കെയറർ വിസക്കാരുടെ ആഗ്രഹത്തെ ഏറെ പ്രതികൂലമായി ബാധിക്കും.

വിദേശികൾക്ക് യു.കെ. വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം 36200 പൗണ്ടിൽ നിന്നും 38700 പൗണ്ടിലേക്ക് ഉയർത്തി. ഫാമിലി വിസ ലഭിക്കുവാൻ 38700 പൗണ്ട് ശമ്പളം മിനിമം ആക്കിയെന്നും നിയമ ഭേദഗതിയിൽ പറയുന്നു. പേയിൻ മെയ്ഡ് ഇമിഗ്രന്റ് സിസ്റ്റത്തിൽ സ്‌കിൽഡ് വിസക്ക് വേണ്ടിയിരുന്ന 26200 പൗണ്ട് ശമ്പളമാണ് ഉയർത്തി 38700 പൗണ്ട് ആക്കിയിരിക്കുന്നത്.

എന്നാൽ ബ്രിട്ടൺ നാഷണൽ ഹെഡ്‌സർവീസ് നിയമനങ്ങളെ പദ്ധതികളിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

പുതിയതായി ബ്രട്ടണിലേക്ക് കെയർവിസയിലും വിദ്യാർത്ഥി വിസയിലും പോകുവാൻ ഏജൻസിയെ സമീപിക്കുന്നവർ സർക്കാർ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയം വ്യക്തമായി മനസ്സിലാക്കി വേണം ക്രമീകരണങ്ങൾ ചെയ്യുവാൻ.

You might also like