കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിപ്പ് നീളും
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിപ്പ് നീളും. റെസ നിർമ്മാണം പൂർത്തിയായാൽ മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് മലപ്പുറം എം.പി അബ്ദുസമദ് സമദാനിയെ വ്യോമയാന സഹമന്ത്രി രേഖാമൂലം വ്യക്തമാക്കി. കരിപ്പൂർ വിമാനപകടത്തിന് പിന്നാലെയാണ് വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വലിയ വിമാനങ്ങൾ ഇറങ്ങത്തത് യാത്രകാർക്ക് പ്രയാസം സൃഷ്ടിക്കുന്നതും നിലവിലെ റൺവേയുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം എം.പി ഡോ. എം.പി അബ്ദു സമദ് സമദാനി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു.
റൺവേ നവീകരണവും റെസയുടെ നീളം കൂട്ടലും കഴിഞ്ഞ ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം. വിദഗ്ധ സമിതി നിർദേശമനുസരിച്ച് റെസ നിർമ്മാണത്തിന് ശേഷം മാത്രമെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂവെന്ന് വ്യോമയാന സഹമന്ത്രി ഡോ.വിജയകുമാർ സിങ് കത്തിലൂടെ സമദാനിയെ വ്യക്തമാക്കി.