പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കി ജപ്പാനും ഇറ്റലിയും : ഇൻഡോ പസഫിക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തും

0

ടോക്കിയോ : പ്രതിരോധ സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി ജപ്പാനും ഇറ്റലിയും. ബ്രിട്ടനുമായുള്ള സംയുക്ത യുദ്ധവിമാന വികസനം ഉൾപ്പെടെ സുരക്ഷയിലും പ്രതിരോധത്തിലും തങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവർ വ്യക്തമാക്കി. ഇൻഡോ-പസഫിക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ഇറ്റലിയുടെ മനോഭാവത്തെ ജപ്പാൻ പ്രശംസിച്ചു.

ഈ വർഷം ഇറ്റലിയുടെ യുദ്ധക്കപ്പലുകൾ, സ്ട്രൈക്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള നിരവധി സൈനിക സന്നാഹങ്ങൾ ജപ്പാനിൽ സന്ദർശനങ്ങളും സംയുക്ത അഭ്യാസങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. “സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളും തത്വങ്ങളും പങ്കിടുന്ന വിലപ്പെട്ട തന്ത്രപരമായ പങ്കാളികളാണ് ജപ്പാനും ഇറ്റലിയും,” -കിഷിദ പറഞ്ഞു. ബ്രിട്ടനുമായി ചേർന്ന് ഒരുക്കുന്ന നൂതന യുദ്ധവിമാനത്തിന്റെ സംയുക്ത വികസനത്തിലെ പുരോഗതിയെയും കിഷിദ പ്രശംസിച്ചു

You might also like