പഞ്ചാബിൽ സുവിശേഷ വിരോധികൾ ആക്രമിച്ച പാസ്റ്റർ ഭഗ് വാൻ സിംഗ് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചണ്ഡിഗർ : കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കർത്തൃദാസൻ പാസ്റ്റർ
ഭഗ് വാൻ സിംഗ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കർത്തൃശുശ്രൂഷയിൽ വളരെ തീവ്രതയോടെ വേല ചെയ്ത് വന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ഭഗ് വാൻ സിംഗ് ഇന്ത്യ പ്രജാബന്ധു പാർട്ടിയുടെ പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റുമായിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ഇവിടെയുള്ള കർത്തൃവേലയെയും ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കുവാനും അപേക്ഷിക്കുന്നു.