
ഇന്റർനെറ്റിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതും മതപഠനങ്ങൾ നടത്തുന്നതും കർശനമായി നിയന്ത്രിച്ച് ചൈന
ബീജിങ്: കത്തോലിക്ക പുരോഹിതരും മറ്റു മതനേതാക്കളും ഇന്റർനെറ്റിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതും മതപഠനങ്ങൾ നടത്തുന്നതും കർശനമായി നിയന്ത്രിച്ച് ചൈന. “ഇന്റർനെറ്റിൽ മത പുരോഹിതരുടെ പെരുമാറ്റച്ചട്ടങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് 18 വകുപ്പുകളടങ്ങിയ നിയമം വിശദീകരിക്കുന്നത്.
കുട്ടികളോട് ഓൺലൈനിലൂടെ മതപഠനം നടത്തുകയോ ക്യാമ്പുകൾ സംഘടിപ്പിക്കുകയോ ചെയ്യാൻ അനുവദനീയമല്ല. മതപരമായ ധനശേഖരണം ഓൺലൈനിലൂടെ നടത്തുന്നതും വിലക്കിയിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ അംഗീകാരം ലഭിച്ച രജിസ്റ്റർ ചെയ്ത മതസംഘടനകൾ, സ്കൂളുകൾ, ദേവാലയങ്ങൾ നടത്തുന്ന വെബ്‌സൈറ്റുകൾ, ആപ്പുകൾ, ഫോറങ്ങൾ മുതലായ നിയമാനുസൃത പ്ലാറ്റ്ഫോമുകളിൽ പരിമിതമായ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കും.
എല്ലാ മത അധ്യാപകരും ഉദ്യോഗസ്ഥരും മാതൃരാജ്യത്തെ സ്‌നേഹിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ പിന്തുണയ്ക്കുക, സോഷ്യലിസ്റ്റ് വ്യവസ്ഥയെ പിന്തുണയ്ക്കുക, ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുക എന്നിവ പ്രകടമാക്കുന്ന ഓണ്‍ലൈന്‍ പെരുമാറ്റ മാതൃകകള്‍ പിന്തുടരണമെന്നും പുതിയ പെരുമാറ്റച്ചട്ടം ആവശ്യപ്പെടുന്നു
