
ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: സൊമാലിയയും അഫ്ഗാനിസ്ഥാനും അടക്കം ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെയും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ ‘ബൈബിള്‍ ആക്സസ് ലിസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബൈബിളുകള്‍ ലഭിക്കുന്നതില്‍ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികള്‍ മൂലവും തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈബിളിന് കടുത്ത നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. ഇവിടെ ബൈബിള്‍ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമ വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ബൈബിളുകള്‍ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമ വിരുദ്ധമാണ്. ഒരു പകര്‍പ്പ് പോലും പലര്‍ക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്
