
ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ഖത്തറും സൗദി അറേബ്യയും
ദോഹ: ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കി ഖത്തറും സൗദി അറേബ്യയും. ഏഷ്യന്‍ മേഖലാ യോഗ്യതാമത്സരങ്ങളില്‍ ഖത്തര്‍ യുഎഇയെ തോല്‍പ്പിച്ച് യോഗ്യത സ്വന്തമാക്കി (21). സൗദി ഇറാഖുമായി ഗോള്‍രഹിത സമനില പാലിച്ചു. ഖത്തറിനായി ബൗലേം ഖൗഖി (49), പെഡ്രൊ മിഗുല്‍ (74) എന്നിവര്‍ സ്‌കോര്‍ ചെയ്തു. സുല്‍ത്താന്‍ അദില്‍ അലാമിരിയാണ് (90+8) യുഎഇയുടെ ഗോള്‍ നേടിയത്.
