ഇറാൻ-അമേരിക്ക സംഘർഷം: സമാധാനത്തിനായി റഷ്യയുടെ ഗ്രീൻ കോറിഡോർ പദ്ധതി; നിർണായക വഴിത്തിരിവിലേക്ക്

0

വാഷിങ്ടൺ: പശ്ചിമേഷ്യയെ ഒരു മഹാ യുദ്ധത്തിൽ നിന്ന് കരകയറ്റാൻ ‘ഗ്രീൻ കോറിഡോർ’ പദ്ധതിയുമായി റഷ്യ. അമേരിക്കൻ ഉപരോധവും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും മേഖലയെ സ്തംഭിപ്പിച്ച പശ്ചാത്തലത്തിൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നോട്ടുവെച്ച സമാധാന കരാർ അന്താരാഷ്ട്ര തലത്തിൽ നിർണായക ചർച്ചകൾക്ക് വഴിതുറന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ റഷ്യയുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും സംയുക്ത നിരീക്ഷണം ഏർപ്പെടുത്തുക. പകരമായി ഇറാന് മേലുള്ള ഉപരോധങ്ങളിൽ അമേരിക്ക ഇളവ് നൽകണം ഹോർമുസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ റഷ്യയുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര എണ്ണക്കടത്തിന് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ ഒരുക്കുക.

തർക്കങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചയ്ക്ക് മോസ്കോ വേദിയൊരുക്കാം. തുട‌ങ്ങിയ മൂന്ന് പ്രധാന നിർദേശങ്ങളാണ് ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള മഞ്ഞുരക്കാൻ മോസ്കോ മുന്നോട്ടുവെച്ചിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഇന്ന് (ഏപ്രിൽ 13) പ്രാബല്യത്തിൽ വരികയാണ്. ഇതേത്തുടർന്ന് മേഖലയിൽ വൻ സൈനിക വിന്യാസമാണ് നടക്കുന്നത്. യുഎസ് അഞ്ചാം കപ്പൽ വ്യൂഹം കടലിടുക്കിന് സമീപം നിലയുറപ്പിച്ചു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഇറാൻ തങ്ങളുടെ ‘ഖലീജ് ഫാർസ്’ മിസൈൽ യൂണിറ്റുകളെ സജ്ജമാക്കിയിരിക്കുന്നത് ഏത് നിമിഷവും ഒരു ഏറ്റുമുട്ടലുണ്ടായേക്കാമെന്ന ഭീതി വർധിപ്പിക്കുന്നു

You might also like