BREAKING// ആപ്പുകള്‍ അടക്കം 59 ചൈനീസ് കമ്പനികളെ അമേരിക്കയില്‍ നിരോധിച്ച് ബൈഡന്‍ ഭരണകൂടം; ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരും

0

 

 

വാഷിംഗ്‌ടണ്‍ : ചൈനീസ് കമ്പനികൾക്ക് വിലക്ക് (Ban on Chinese Firms) ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു.

അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

You might also like