ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചിലൊന്നിനും ദീര്‍ഘകാല കോവിഡ് ഉണ്ടാകാം

0

 

ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരിൽ അഞ്ചിലൊന്ന് പേർക്കും ദീർഘകാല കോവിഡ് ഉണ്ടായേക്കാമെന്ന് പഠനം. സന്നദ്ധ സംഘടനയായ ഫെയർ ഹെൽത്തിന്റേതാണ് പഠനം. 1.96 മില്ല്യൺ അമേരിക്കക്കാരുടെ ആരോഗ്യസ്ഥിതിയാണ് സംഘടന വിലയിരുത്തിയത്്. 2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലും ദീർഘകാലം ആളുകളിൽ കോവിഡ് നിലനിൽക്കുന്നത് പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ഫെയർ ഹെൽത്ത് പ്രസിഡന്റ് റോബിൻ ജെൽബർഡ് പറഞ്ഞു.

You might also like