കൊല്ലം പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ ഇന്ന് സന്ദര്‍ശനം നടത്തും.

0

കൊല്ലം : പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്നു മണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുളള പൊലീസ് അപേക്ഷയില്‍ ശാസ്താംകോട്ട കോടതിയുടെ തീരുമാനവും ഇന്നുണ്ടാകും. വീട്ടില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനൊപ്പം, കിരണ്‍ മദ്യപിച്ചിരുന്ന സ്ഥലങ്ങളില്‍ കൊണ്ട് പോയി അന്വേഷണം നടത്താനും അന്വേഷണം സംഘം തരുമാനിച്ചിടുണ്ട്. കിരണിന്‍റെ ചില കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. മൂന്ന് ദിസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാനാണ് പൊലീസ് അപേക്ഷ നല്‍കിയിട്ടുള്ളത്. കിരണിന്‍റെ ബന്ധുക്കളില്‍ നിന്നും മൊഴിഎടുക്കുന്നത് തുടരുകയാണ്. കിരണിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരും എത്തും.

വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് ഭര്‍ത്താവ് കിരണ്‍കുമാര്‍ മാത്രമാണ് കണ്ടിട്ടുളളത്. അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും. വിസ്മയയെ മര്‍ദ്ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

You might also like