TOP NEWS| 277 രൂപയിൽനിന്ന് 800 രൂപയിലേക്ക്: ഈ ഓഹരി നിക്ഷേപകന് നൽകിയത് 192% ആദായം

0

 

കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ ഓഹരി വിപണി തകർന്നപ്പോൾ നഷ്ടംനേരിട്ട ഓഹരികളിൽ പലതും കുതിപ്പിന്റെ പാതയിലാണ്. തകർച്ചയിൽ നിക്ഷേപംനടത്തിയവർക്ക് മികച്ചനേട്ടമാണ് ഈ ഓഹരികൾ സമ്മാനിച്ചത്.

ആ ഗണത്തിൽപ്പെടുന്ന ഒരു ഓഹരിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ്. 2020 ജൂലായ് 27ന് 276.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വില. ഒരുവർഷംപിന്നിടുമ്പോൾ 192 ശതമാനത്തിലേറെ ആദായമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 806.10 രൂപയിലെത്തിയ ഓഹരി വില ജൂലായ് 31ന് ക്ലോസ് ചെയ്തത് 748 രൂപ നിലവാരത്തിലാണ്. കമ്പനിയുടെ വിപണിമൂല്യം ഇതോടെ 5,400 കോടിയായി ഉയരുകയുംചെയ്തു.

You might also like