കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

0

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വീണ്ടും സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. കടകളില്‍ പ്രവേശിക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് ഫലമോ വേണം എന്ന തരത്തിലുള്ള നിയന്ത്രണങ്ങളിലെ പ്രശ്നങ്ങളാണ് അടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുക.

കടകളില്‍ പോകാന്‍ വാക്സിന്‍ രേഖ വേണമെന്ന ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നും സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം. രേഖകള്‍ ഇല്ലാതെ കടകളില്‍ മറ്റും എത്തുന്നവരെ പ്രവേശിപ്പിക്കില്ല എന്ന് ജില്ലാ കളക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടായേക്കും. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണം എന്ന ആവശ്യപ്പെട്ട് വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ ആവശ്യം.

You might also like