ഒരാളില്‍നിന്ന് 1.30 ലക്ഷം രൂപ വാങ്ങി ഏജന്‍സി പറ്റിച്ചു; 30 പേരുടെ സൗദി യാത്ര മുടങ്ങി

0

നെടുമ്ബാശ്ശേരി: മാലദ്വീപ് വഴി സൗദിയിലെത്തിക്കാമെന്ന് വാക്കു നല്‍കി പണം വാങ്ങി ഏജന്‍സി പറ്റിച്ചതായി പരാതി. വ്യാഴാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയ കുട്ടികളടക്കം മുപ്പതോളം പേരുടെ യാത്രയാണ് ഏജന്‍സിയുടെ ചതിയില്‍ മുടങ്ങിയത്. സൗദിയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളാണിവര്‍. മാലദ്വീപില്‍ ക്വാറന്റീന്‍ കഴിഞ്ഞ ശേഷം അവിടെ നിന്ന് സൗദിയില്‍ എത്തിക്കാെമന്നാണ് ഏജന്‍സി ഉറപ്പു നല്‍കിയിരുന്നത്.

ക്വാറന്റീന്‍ ചെലവ് ഉള്‍പ്പെടെ ഒരാളില്‍നിന്ന് 1.30 ലക്ഷം രൂപയാണ് വാങ്ങിയത്. ടിക്കറ്റോ യാത്രാ രേഖകളോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. വിമാനത്താവളത്തില്‍ ഇത് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ ഏജന്‍സിയുടെ ആരുമുണ്ടായിരുന്നില്ല. മലപ്പുറത്തുള്ള ഒരു ഏജന്‍സിക്കാണ് ഇവര്‍ പണം നല്‍കിയിരിക്കുന്നത്. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. വരും ദിവസം യാത്ര തരപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ വീടുകളിലേക്ക് മടങ്ങി. ഇതു സംബന്ധിച്ച്‌ ആരും പരാതി നല്‍കിയിട്ടില്ലെന്ന് നെടുമ്ബാശ്ശേരി പൊലീസ് അറിയിച്ചു.

You might also like