എക്​സ്​പോ 2020: ദുബൈ പൊലീസ്​ മുന്നൊരുക്കം സജീവമാക്കി

0

ദുബൈ: ലോകത്തി​െന്‍റ വിവിധ ഭാഗങ്ങളില്‍നിന്ന്​ ആയിരങ്ങള്‍ എത്തിച്ചേരുന്ന എക്​സ്​പോ 2020ക്ക്​ ദുബൈ പൊലീസ്​ മുന്നൊരുക്കം സജീവമാക്കി. ഇതി​െന്‍റ ഭാഗമായി ഹോട്ടല്‍ ജീവനക്കാര്‍ക്ക് ബോധവത്​കരണം നടത്തി. സന്ദര്‍ശകരെ സ്വീകരിക്കാന്‍​ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ദുബൈ ടൂറിസ്​റ്റ്​ പൊലീസ്​ ബോധവത്​കരണം സംഘടിപ്പിച്ചത്​. ഹോട്ടലുകള്‍ക്കും അധികാരികള്‍ക്കുമിടയില്‍ ശരിയായ ആശയവിനിമയം നിലനിര്‍ത്താനുള്ള പൊലീസി​െന്‍റ ശ്രമത്തി​െന്‍റ ഭാഗമാണ്​ പരിപാടിയെന്ന്​ ടൂറിസ്​റ്റ്​ പൊലീസ്​ വകുപ്പ്​ ഡയറക്​ടര്‍ ഡോ. മുബാറക്​ സഈദ്​ സലീം ബിന്‍ നവാസ്​ അല്‍ കെത്​ബി പറഞ്ഞു. ഹോട്ടല്‍ വ്യവസായത്തെ പിന്തുണക്കാന്‍ പൊലീസ്​ സദാസന്നദ്ധമാണ്​.

സുരക്ഷാസേവനങ്ങള്‍, ബോധവത്​കരണം, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നിവ ഇതിനായി ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്​ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്​ചവരുത്തരുതെന്നും ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക്​ പൂര്‍ണ സുരക്ഷയൊരുക്കുന്നത്​ പൊലീസ്​ ചുമതലയാണെന്നും അല്‍ കെത്​ബി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട രീതിയും സംവിധാനങ്ങളും അടക്കം ബോധവത്​കരണ പരിപാടിയില്‍ പരിചയപ്പെടുത്തി.

You might also like