TOP NEWS| കൊവിഡിനൊപ്പം മഴക്കാല രോ​ഗങ്ങളും: എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

 

കൊവിഡ് മഹാമാരിക്കൊപ്പം നമ്മെ ആശങ്കയിലാഴ്ത്തി മഴക്കാല രോ​ഗങ്ങളും പിടിമുറുക്കുകയാണ്. ഡങ്കിപ്പനി, ചിക്കുൻ​ഗുനിയ, മലേരിയ, കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര രോ​ഗങ്ങളാണ് നമുക്ക് ചുറ്റും. ഈ രോ​ഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം തീർക്കാം ?

പലപ്പോഴും വീടിന് ചുറ്റും അശ്രദ്ധിമായി വലിച്ചെറിയുന്ന ചിരട്ടകളിലും, പാത്രങ്ങളിലും, പ്ലാസ്റ്റിക് കവറുകളിലുമെല്ലാം മഴവെള്ളം നിറഞ്ഞ് അതിൽ കൊതുക് മുട്ടയിട്ട് പെരുകിയാണ് രോ​ഗം നമുക്ക് വരാൻ കാരണമാകുന്നത്. അതുകൊണ്ടാണ് വീടും പരിസരവും വൃത്തിയക്കാനും കൊതുകിന്റെ ഇത്തരം ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനും പറയുന്നത്.

You might also like