TOP NEWS| കുട്ടികൾ അത്ര ഹാപ്പിയല്ല; വീട്ടിലിരിപ്പും ഓൺലൈൻ പഠനവും

0

 

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റൽപഠനം ആരംഭിച്ചശേഷം വിദ്യാർഥികളിൽ വിഷാദരോഗലക്ഷണങ്ങൾ കൂടുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 23.44 ശതമാനം പേർക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്.

പഠനം ക്ലാസ്മുറിയിൽനിന്നു മാറി വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ വലിയൊരുശതമാനം കുട്ടികളും സംതൃപ്തരല്ലെന്ന് നേരത്തേ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. ഇന്റർനെറ്റിന്റെയും മൊബൈൽഫോണിന്റെയും തുടർച്ചയായ ഉപയോഗം കുട്ടികളിൽ വിഷാദരോഗലക്ഷണങ്ങൾ, ഏകാന്തത, ഉത്കണ്ഠ, വൈകാരികനിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയുണ്ടാക്കുന്നതായി എസ്.സി.ഇ.ആർ.ടി.യും തിരുവനന്തപുരം ഗവ. വനിതാകോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്ററും സംയുക്തമായി നടത്തിയ പഠനം കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർമുതൽ ഡിസംബർവരെയുള്ള കാലയളവിലാണ് പഠനം നടന്നത്.

You might also like