TOP NEWS| വാര്‍ത്ത അവതരണത്തിനിടെ ‘തലകീഴായ കുരിശും സാത്താന്‍ സ്തുതിയും’: എബിസി ടിവിയുടെ പ്രക്ഷേപണം വിവാദത്തില്‍
വാര്‍ത്ത അവതരണത്തിനിടെ ‘തലകീഴായ കുരിശും സാത്താന്‍ സ്തുതിയും’: എബിസി ടിവിയുടെ പ്രക്ഷേപണം വിവാദത്തില്‍
സിഡ്നി: വാര്‍ത്ത അവതരണത്തിനിടെ തലകീഴായ കുരിശും കറുത്ത വസ്ത്രവും ധരിച്ചു സാത്താന്‍ സേവകര്‍ നടത്തുന്ന ബ്ലാക്ക് മാസിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തത് വിവാദത്തില്‍. ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന എബിസി ടിവിയിലാണ് ഇത് സംഭവിച്ചത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ചാനലിന്റെ വിശദീകരണം. ക്വീൻസ്ലാന്റിലെ പോലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് പൈശാചിക ആരാധനയുടെ വീഡിയോയുടെ ദൃശ്യം ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.
ഒരു കെട്ടിടത്തിന് പുറത്ത് സൂട്ട് ധരിച്ച കുറച്ച് വ്യക്തികൾ നിന്ന് ചർച്ച ചെയ്യുന്ന രംഗം കാണിച്ചാണ് വാർത്ത ആരംഭിക്കുന്നത്. ആളുകൾ പുതിയ നിയമ നിർദ്ദേശത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.