TOP NEWS| ‘അഫ്ഗാനില്‍ സ്ഥിതി പ്രവചനാതീതം’; പാക്ക് ഇടപെടല്‍ നിരീക്ഷിച്ച് ഇന്ത്യയും യുഎസും

0

 

‘അഫ്ഗാനില്‍ സ്ഥിതി പ്രവചനാതീതം’; പാക്ക് ഇടപെടല്‍ നിരീക്ഷിച്ച് ഇന്ത്യയും യുഎസും

ദില്ലി: താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനില്‍ സ്ഥിതി പ്രവചനാതീതമാണെന്നും പാക്കിസ്ഥാന്റെ ഇടപെടല്‍ ഇന്ത്യയും അമേരിക്കയും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്‌ള. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാഷിങ്ടണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ആവശ്യങ്ങളോടു അനുഭാവപൂര്‍വം പ്രതികരിക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ താലിബാന്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ ഏറെ ഗൗരവമായി കാണുന്നത് പാക്കിസ്ഥാന്റെ നീക്കങ്ങളാണ്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയ്ബ എന്നീ ഭീകരസംഘടനകള്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഏതു തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് ഇന്ത്യന്‍ അധികൃതര്‍ക്കുള്ളത്.

You might also like