TOP NEWS| ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപമാകാം; മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രം
ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. ടെലികോം, കൃഷി, ഓട്ടോമൊബൈൽ രംഗത്ത് ഉത്തേജന പാക്കേജും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. വാഹനമേഖലയ്ക്ക് 25,938 കോടിയുടെ സഹായം നൽകുമെന്നും കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്പാദനവുമായി ബന്ധപ്പെടുത്തി ഇൻസെന്റീവ് നൽകുന്ന സ്കീമിനും കേന്ദ്രസർക്കാർ അനുമതി നല്‍കി.