TOP NEWS| വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; മുമ്പ് ചെലവിട്ടത് 22 കോടി

0

കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കരാര്‍ അവസാനിച്ചത്. എന്നാല്‍ ഉടനടി കരാര്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ ടെന്‍ഡര്‍. എല്ലാ കമ്പനികളെയും പരിഗണിച്ചുകൊണ്ടു ടെന്‍ഡര്‍ വിളിക്കാമെന്നും ഇതില്‍ കുറഞ്ഞ ടെന്‍ഡര്‍ സ്വീകരിച്ച് തുടര്‍നടപടി ആലോചിക്കാമെന്നും കാണിച്ച്  ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.  സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെയാണ് പൊലീസ് ടെന്‍ഡര്‍ വിളിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ആറ് യാത്രക്കാര്‍ക്കും മൂന്ന് ക്രൂ അംഗങ്ങള്‍ക്കും സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടറിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

You might also like