TOP NEWS| മേഘവിസ്‌ഫോടനമല്ല; തീവ്രമഴക്ക് കാരണം ന്യൂനമർദ്ദം രൂപപ്പെട്ടത്:കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ
കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴക്ക് കാരണം അതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര. ന്യൂനമർദ്ദം രൂപപ്പെട്ടത് തീവ്രമഴക്ക് കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും മോഹപത്ര മീഡിയ വണ്ണിനോട് പറഞ്ഞു.