TOP NEWS| 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അച്ചുതണ്ടിന് 12 ഡിഗ്രി ചരിവ് സംഭവിച്ചിരുന്നു; വീണ്ടും സംഭവിക്കുമെന്ന് പഠനം
ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാലാകാലങ്ങളിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ ചെരിഞ്ഞുകൊണ്ടേയിരിക്കുമെന്നും കണ്ടെത്തലിൽ ചൂണ്ടികാണിക്കുന്നു. 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഉണ്ടായിരുന്ന സമയത്താണ് 12 ഡിഗ്രി ചെരിവ് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അന്ന് സംഭവിച്ച രീതിയിൽ സമാനമായ ഒരു ചെരിവ് ഇപ്പോൾ ഭൂമിയിൽ നടക്കുന്നുണ്ടെന്നും ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള അനന്തരഫലമായി സംഭവിക്കുന്നതാണെന്നുമാണ് ഏറ്റവും പുതിയ പഠനത്തിലെ കണ്ടെത്തൽ. ഏപ്രിൽ മുതൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പണ്ട് ഭൂമിയുടെ അച്ചുതണ്ടിൽ ചലനങ്ങൾ സംഭവിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.