TOP NEWS| കശ്മീരിൽ ‘അംബാനി’യുടെ കരാറിന് 150 കോടിയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചു; വെളിപ്പെടുത്തലുമായി മുൻ ഗവർണർ

0

ന്യൂഡൽഹി: കശ്മീരിൽ അംബാനിയുടെയും അർഎസ്എസ് ബന്ധമുള്ളയാളുടെയും ഡീലിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നതായി മുൻ ഗവർണർ സത്യപാൽ മലികിന്‍റെ വെളിപ്പെടുത്തല്‍.  ഇവരുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാനായിരുന്നു കൈക്കൂലി. എന്നാൽ രണ്ടും താൻ റദ്ദാക്കിയെന്ന് മലിക് പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ തനിക്ക് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജുൻജുനുവിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സത്യപാൽ മലിക്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

You might also like