TOP NEWS| കൂട്ടിക്കലില്‍ ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി, തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ
കോട്ടയം കൂട്ടിക്കൽ ഇളംകാടുള്ള ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി. തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ നോട്ടീസ് നൽകി. ആവശ്യമായ രേഖകൾ ക്വാറി ഉടമകളുടെ പക്കലുണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് മെമ്മോ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും കലക്ടർ പികെ ജയശ്രീ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ 11 പേരാണ് മരിച്ചത്.