TOP NEWS| പ്രവാസികളുടെ ചികിൽസക്കായി ആപ്പ്; ശ്രദ്ധനേടി ‘ഷോപ്പ്ഡോക്’

0

ഗൾഫിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും, നാട്ടിലുള്ള കുടുംബത്തിന് ചികിൽസ ഉറപ്പാക്കാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ട് അപ്പ്. ദുബൈ ജൈറ്റക്സ് സാങ്കേതിക മേളയിൽ അവതരിപ്പിച്ച ‘ഷോപ്പ്ഡോക്’ ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍റെ പ്രവർത്തനം വിപുലമാക്കാൻ തയാറായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്.

You might also like