TOP NEWS| കെഎസ്ആര്‍ടിസി ശമ്പളപരിഷ്കരണം; എംഡി വിളിച്ച യോഗത്തില്‍ തീരുമാനമായില്ല,പണിമുടക്കുമായി മുന്നോട്ടെന്ന് യൂണിയനുകള്‍

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ( KSRTC ) ശമ്പളപരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ എംഡി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍  (employees union) അറിയിച്ചു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തിയതികളിലും എംപ്ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ധനമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ബുധനാഴ്ച ചർച്ച നടത്തും. 

You might also like