TOP NEWS| കോവിഡ് ഗുളിക വാങ്ങാൻ വിവിധ രാജ്യങ്ങളുടെ വൻതിരക്ക്

0

ലോകത്ത് ആദ്യമായി ബ്രിട്ടൻ അംഗീകരിച്ച കോവിഡ് മരുന്ന് ‘മോൽനുപിറാവിർ’ ആൻഡി വൈറൽ ഗുളിക വാങ്ങാൻ വിവിധ രാജ്യങ്ങളുടെ വൻതിരക്ക്. വ്യാഴാഴ്ചയാണ് യു.കെയിലെ ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) മരുന്നിന് അംഗീകാരം നൽകിയത്. ഇതിനു മുമ്പ് തന്നെ മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സിനോട് മൂന്നു മില്ല്യൺ കോഴ്‌സുകൾ ആവശ്യപ്പെട്ട് ഒമ്പതു കരാറുകളാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്. ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

You might also like