TOP NEWS| ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.60 അടിയില്‍

0

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.60 അടിയിലെത്തി. നീരൊഴുക്കിൽ കുറവു വന്നതോടെ സ്പിൽവേയിലെ രണ്ടു ഷട്ടറുകൾ തമിഴ്നാട് അടച്ചു. ആറു ഷട്ടറുകളാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. ഇന്നലെ പകൽ എല്ലാ ഷട്ടറുകളും 60 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയിരുന്നത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ മൂന്നു ഷട്ടറുകൾ 60 സെന്‍റിമീറ്ററിൽ നിന്നും 30 സെന്‍റിമീറ്ററായി കുറച്ചു. മൂന്നു ഷട്ടറുകൾ അറുപത് സെന്‍റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

You might also like