TOP NEWS| രാജ്യസഭയിൽ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം
രാജ്യസഭയിൽ നിന്നും അംഗങ്ങളെ സസ്പെൻഡ് ചെയ്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ആക്ഷേപം. എളമരം കരിം,ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ 12 എം.പിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ചെയ്ത കുറ്റത്തിനു ഈ സമ്മേളനത്തിൽ ശിക്ഷിക്കാൻ കഴിയില്ലെന്ന് ലോക്സഭ സെക്രട്ടറി ജനറൽ ആയിരുന്ന പി.ഡി.റ്റി ആചാരി പറയുന്നു.