TOP NEWS| ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ വരുന്നു; കേരളത്തിന് ഭീഷണിയില്ല
ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഡിസംബർ മൂന്നോടെ മധ്യ ബംഗാൾ ഉൽക്കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.