കെഎസ്ആർടിസിയിൽ ശമ്പളക്കരാര്‍ ഒപ്പുവച്ചു; കുറഞ്ഞ ശമ്പളം 23,000 രൂപ
പത്തു വർഷത്തിനു ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പായി. മാനേജ്മെന്റും യൂണിയനുകളും ശമ്പളപരിഷ്കരണകരാർ ഒപ്പുവച്ചു. ശമ്പള പരിഷ്കരണത്തോടെ കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയരും. സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് പെൻഷൻ പരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞപ്പോൾ, പെൻഷൻകാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.