കോവിഡ് മൂന്നാം തരംഗം തലച്ചോറിന്‍റെ ധാരണാശേഷിയെ ബാധിക്കാം
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ ഇന്ത്യ മഹാമാരിയുടെ മൂന്നാം തരംഗത്തിലേക്ക് ഏതാണ്ട് പ്രവേശിച്ചിരിക്കുകയാണ്. ജനുവരിയില്‍ കേസുകള്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഈ തരംഗം കോവിഡ് രോഗികളുടെ തലച്ചോറിന്‍റെ ധാരണാശേഷിയെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് ഹൈദരാബാദ് ഐയിംസിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൈദരാബാദ് ഐയിംസ്, നാഗ്പൂര്‍ ഐയിംസ്, ആര്‍വിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്‍റർ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച സൂചനകൾ നല്‍കുന്നത്.