പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ ആകും ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങൾ ആകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.അതേസമയം ഒമിക്രോൺ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹൽവ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.