ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

0

ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മുകശ്മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ ഇ തൊയ്ബ ഭീകരർ. രണ്ട് തോക്കുകൾ കണ്ടെടുത്തു.അതേസമയം ജമ്മുകശ്മീരിലെ കുൽഗ്രാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ,മൂന്ന് സൈനികർ,രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരുക്കേറ്റത്.

You might also like