കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാതർ വെടിവെച്ചുകൊന്നു

0

കറാച്ചി: കാണ്ഡഹാർ വിമാനറാഞ്ചൽ സംഭവത്തിലെ പ്രതിയായ ഭീകരൻ വെടിയേറ്റ് മരിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനായ സഹൂർ മിസ്ത്രിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ കറാച്ചിയിൽ മാർച്ച് ഒന്നിനായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫർണിച്ചർ എന്ന സ്ഥാപനത്തിന് സമീപമാണ് കൊലപാതകമുണ്ടായത്. മുഖം മറച്ചെത്തിയ രണ്ട് പേർ സഹൂർ മിസ്ത്രിക്ക് നേരെ പോയന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.

You might also like