പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യു.എസ്; നാറ്റോ നയത്തിന് ചേര്‍ന്നതല്ല, ആശങ്കാജനകം
യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്ന് പെന്റഗണ്‍. മിഗ്–29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം. അതിനിടെ, യുക്രെയ്നില്‍ സൈനിക നടപടിയുമായി മുന്നോട്ടുപോകുന്ന റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യു.എസ്. റഷ്യയില്‍നിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി പൂര്‍ണമായി വിലക്കിയതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.