റഷ്യ–യുക്രെയ്ൻ യുദ്ധം കള്ളം; അഭിനേതാക്കളെ വച്ചുള്ള നാടകം! പുതിയ വാദം പ്രചരിക്കുന്നു
റഷ്യ–യുക്രെയ്ൻ യുദ്ധം നടക്കുന്നത് സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് സംവിധാനങ്ങളും സ്ഫോടനാത്മകമായ ശക്തി കൈവരിച്ച കാലയളവിലാണ്. അതുകൊണ്ടു തന്നെ വായുവേഗത്തിലാണ് യുദ്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കുമൊപ്പം വ്യാജവിവരങ്ങളും സിദ്ധാന്തങ്ങളും വാദങ്ങളുമൊക്കെയുയരുന്നത്. പല വാദങ്ങളും ഇപ്പോൾ തന്നെ പ്രചരിക്കുകയും പ്രശസ്തമാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് മറ്റൊരു വാദമാണ്. യുക്രെയ്നിൽ നിന്നുള്ള യുദ്ധം വെറും നാടകമാണെന്നും ഇതിൽ പങ്കെടുക്കുന്ന സൈനികരം മറ്റും അഭിനേതാക്കളാണെന്നും യുദ്ധരംഗങ്ങളൊക്കെ സെറ്റിട്ടിരിക്കുകയാണെന്നും ഇവർ പറയുന്നു. മാധ്യമങ്ങളും സ്ഥാപിത താൽപര്യങ്ങളുള്ള ചില രാജ്യങ്ങളും കൂടി ഈ യുദ്ധത്തെ പർവതീകരിച്ച് അവതരിപ്പിക്കുകയാണെന്നും ഇവർ പറയുന്നു. ഈ വാദത്തിനു തെളിവായി ചില കാര്യങ്ങളും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.