‘അയല്‍പക്കത്തിന് ആദ്യം’; ബംഗ്ലാദേശും നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി

0

ഇന്ത്യയുടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. ഇന്ത്യയെയും ബംഗ്ലാദേശിനെയും ആറ് റെയില്‍ ലിങ്കുകളിലൂടെയും ഇന്ത്യയെയും നേപ്പാളിനെയും രണ്ട് റെയില്‍ ലിങ്കുകളിലൂടെയും ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ഉത്തരാഖണ്ഡിലെ മുസ്സൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. അയല്‍രാജ്യങ്ങളില്‍ നിന്ന് ആഗോളവത്ക്കരണം എന്ന ആശയമാണ് രാജ്യം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

You might also like